ന്യൂഡൽഹി (Delhi): പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയിൽ പങ്കെടുക്കും. ഇന്ന് പ്രയാഗ് രാജിലെത്തുന്ന അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം ചെയ്യും. (Prime Minister Narendra Modi will attend the Maha Kumbh Mela. He will reach Prayagraj today and take holy baptism at Triveni Sangam.) രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം പ്രയാഗ് രാജ് വിമാനത്താവളത്തിൽ എത്തുന്നത്. പത്തുമണിക്കും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യ സ്‌നാനം നിർവ്വഹിക്കുക.
പ്രയാഗ്രാജിലെത്തുന്ന പ്രധാനമന്ത്രി 10.10-ന് വിമാനത്താവളത്തിൽനിന്ന് ഡി.പി.എസ്. ഹെലിപ്പാഡിലെത്തും. പത്തേമുക്കാലോടെ അരൈൽ ഘട്ടിലേക്ക്. 10.50-ഓടെ അരൈൽ ഘട്ടിൽനിന്ന്ബോട്ട്മാർഗം മഹാകുംഭിലേക്ക്. 11-നും 11.30-നും ഇടയിൽ പുണ്യസ്നാനം നിർവഹിച്ച ശേഷം11.45-ഓടെ അരൈൽ ഘട്ടിലേക്ക് മടങ്ങും. ശേഷം ഡി.പി.എസ്. ഹെലിപ്പാഡിലേക്ക്. തുടർന്ന്പ്രയാഗ്രാജ് വിമാനത്താവളത്തിലേക്ക്. അവിടെനിന്ന് എയർഫോഴ്സ് വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് മടങ്ങും.
2019 ൽ നടന്ന കുംഭമേളയിൽ പങ്കെടുത്ത മോദി ശുചീകരണ തൊഴിലാളികളുടെ പാദം കഴുകി ആദരിച്ചിരുന്നു.