- Advertisement -
കോട്ടയം (Kottayam) : രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നു. (President Draupadi Murmu prepares for Sabarimala visit) രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന് നൽകി. 18-ന് പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം.
ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോൾ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.