Saturday, July 12, 2025

കുട്ടികളുടെ പ്രധാനമന്ത്രി ..ശ്രീജേഷിന്റെ മകനെയും ചേർത്ത് നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, വീഡിയോ വൈറൽ

Must read

- Advertisement -

ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി.ആര്‍.ശ്രീജേഷും തന്റെ കുടുംബാംഗങ്ങളോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. വയനാടിലെ ഇസ മോളോടൊപ്പമുളള പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://twitter.com/i/status/1824426585631642007

നരേന്ദ്രമോദി ശ്രീജേഷിന്റെ കുടുംബാംഗങ്ങളോടൊപ്പം സംസാരിക്കുന്നതായി കാണാം. ഇതിനിടെയാണ് ശ്രീജേഷിന്റെ മകനായ ശ്രീയാന്‍ഷിനോട് ‘ അച്ഛന്‍ അടിക്കാറുണ്ടോ” എന്ന ചോദ്യം പ്രധാനമന്ത്രി ചോദിക്കുന്നത്. ശ്രീജേഷിനെ ചൂണ്ടിക്കാണിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി ശ്രീയാന്‍ഷ് തലയാട്ടുന്നതും, എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരോടും പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ശ്രീയാന്‍ഷിന് പ്രധാനമന്ത്രി വായില്‍ മധുരം വച്ച് കൊടുക്കുന്നതായും കാണാം.

See also  രാജ്യത്തിന് അഭിമാനായി പി ആർ ശ്രീജേഷ് ; പാരീസ് ഒളിംപിക്സിൽ വെങ്കല നേട്ടത്തോടെ വിരമിയ്ക്കൽ ;വിജയത്തിൽ ആഘോഷവുമായി കുടുംബവും മലയാളികളും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article