നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

Written by Web Desk1

Published on:

ചെന്നൈ: പുതിയ ചിത്രം അന്നപൂര്‍ണിയുമായി ബന്ധപ്പെട്ട് നടി നയന്‍താരയ്‌ക്കെതിരെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ കേസ്. താരത്തെ കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദു സേവാ പരിഷത്ത് ഉന്നയിക്കുന്നത്. ജനുവരി 8ന് നായികമാരായ നയന്‍താര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിര്‍മ്മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകന്‍ രമേഷ് സോളങ്കി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പരാതി. ഡിസംബര്‍ 29 നാണ് ‘അന്നപൂര്‍ണി’ നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി (നയന്‍താര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമന്‍ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

See also  കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു

Related News

Related News

Leave a Comment