Tuesday, April 1, 2025

പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത്; ബിജെപി – ആർഎസ്എസ് ബന്ധം ദൃഢമാക്കും…

രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിൽ എത്തിയ മോദിയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്ന് സ്വീകരിച്ചു.

Must read

- Advertisement -

നാഗ്‌പൂർ (Nagpur) : പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്എസ് ആസ്‌ഥാനത്തെത്തി. (Prime Minister Narendra Modi visits RSS headquarters in Nagpur) ആർഎസ്എസ് സ്‌ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്‌മൃതി മന്ദിരത്തിൽ മോദി പുഷ്‌പങ്ങൾ അർപ്പിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു.

രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിൽ എത്തിയ മോദിയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്ന് സ്വീകരിച്ചു. ആർഎസ്എസ് ആസ്‌ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ആർഎസ്എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് പ്രധാനമന്ത്രി ശിലയിടും.

ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ച നാഗ്‌പൂരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. രാഷ്‌ട്രീയ സ്വയംസേവക സംഘം 100 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

See also  അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ; രാഷ്ട്രീയ നേട്ടത്തിനായി ബിജെപി മതത്തെ ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article