Saturday, May 10, 2025

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലെന്ന പ്രചാരണം വ്യാജം; പിഐബി

എയര്‍ഫോഴ്‌സ് പൈലറ്റ് ശിവാനി സിംങ് പാകിസ്താന്റെ പിടിയിലാണെന്ന് ചില പാകിസ്താന്‍ അനുകൂല സോഷ്യല്‍മീഡിയ പേജുകള്‍ അവകാശപ്പെടുന്നുണ്ടെന്നും അത് വ്യാജമാണെന്നും പിഐബി സ്ഥിരീകരിക്കുന്നു.

Must read

- Advertisement -

ന്യൂഡല്‍ഹി (Newdelhi) : ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലാണെന്ന പ്രചാരണം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക്. (Press Information Bureau Fact Check says that the propaganda that an Indian Air Force woman pilot is in Pakistan’s custody is false.) എയര്‍ഫോഴ്‌സ് പൈലറ്റ് ശിവാനി സിംങ് പാകിസ്താന്റെ പിടിയിലാണെന്ന് ചില പാകിസ്താന്‍ അനുകൂല സോഷ്യല്‍മീഡിയ പേജുകള്‍ അവകാശപ്പെടുന്നുണ്ടെന്നും അത് വ്യാജമാണെന്നും പിഐബി സ്ഥിരീകരിക്കുന്നു.

ജെറ്റില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥയെ പാകിസ്താന്‍ പിടികൂടുകയായിരുന്നുവെന്നാണ് പാക് അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളുടെ അവകാശവാദം. അതിന്റെ വീഡിയോ അടക്കമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്ന് പിഐബി വ്യക്തമാക്കി.

മൊബൈല്‍ ഫോണില്‍ ലൊക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്യണമെന്ന പ്രചാരണവും വ്യാജമാണെന്ന് പിഐബി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും പിഐബി വ്യക്തമാക്കി.

See also  ബലാത്സംഗമടക്കം ഗുരുതര കുറ്റങ്ങൾ നടത്തിയ ടിസ്സിലെ ഉദ്യോഗസ്ഥൻ പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article