യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത !പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ച് റെയില്‍വേ; മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയായി

Written by Taniniram

Published on:

സാധാരണക്കാര്‍ക്ക് ആശ്വാസമായി പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ച് ഇന്ത്യന്റെയില്‍വെ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ നിരക്കാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു.

ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങി. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചര്‍, മെമു ട്രെയിനുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു. റെയില്‍വേ ഉത്തരവ് ലഭിച്ച് കഴിഞ്ഞാല്‍ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കും.

Related News

Related News

Leave a Comment