Thursday, April 3, 2025

മൂന്ന് വയസുകാരിയെ കാറില്‍ മറന്നു വച്ച് മാതാപിതാക്കള്‍ വിവാഹച്ചടങ്ങില്‍, ലോക്കായ കാറില്‍ കുട്ടി മരിച്ചു; സംഭവിച്ചതെന്ത് ?

Must read

- Advertisement -

കോട്ട: മാതാപിതാക്കള്‍ കാറില്‍ കുട്ടിയെ മറന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. . മാതാപിതാക്കള് മണിക്കൂറുകളോളം കാറിനുള്ളില് അലക്ഷ്യമായി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി ശ്വാസം മുട്ടി മരിച്ചു.

മാതാപിതാക്കള്‍ കുട്ടിയെ മറന്നത് എങ്ങനെ?

ബുധനാഴ്ച വൈകീട്ട് ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പ്രദീപ് നഗര്‍. വേദിയില്‍ എത്തിയപ്പോള്‍ അമ്മ മൂത്തമകളോടൊപ്പം കാറില്‍ നിന്ന് ഇറങ്ങി. ഇളയ മകളായ ഗോര്‍വിക നഗറിനെ എടുക്കാതെ അമ്മയും മൂത്തമകളും കാറില്‍ നിന്നിറങ്ങി നേരെ ചടങ്ങിലേക്ക് പോയി. അച്ഛനോടൊപ്പം വരുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ രണ്ട് മക്കളും അമ്മയോടൊപ്പം പോയെന്ന കരുതിയ ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്ത് ലോക്കാക്കി സുഹൃത്തുക്കളോടൊപ്പം വിവാഹച്ചടങ്ങില്‍ സംസാരിച്ചിരുന്നു. രണ്ട് പെണ്‍മക്കളും അമ്മയോടൊപ്പമുണ്ടെന്നാണ് വിചാരിച്ചത്. പിന്നീട് ദമ്പതികള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോവാഴാണ് ഇളയ മകള്‍ ഗോര്‍വികയെ കാണാനില്ലെന്ന് മനസിലാക്കിയത്. പിന്നീട് നടന്ന തിരച്ചിലില്‍

കാറിന്റെ പിന്‍സീറ്റില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

See also  ലക്ഷ്യം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾ...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article