ഇന്ത്യയുടെ നയതന്ത്ര ബോംബിങ്ങില്‍ വിറച്ച് പാകിസ്താന്‍. കാര്‍ഗിലുള്‍പ്പെടെ മൂന്ന് യുദ്ധങ്ങളിലും ഇന്ത്യ ഇത്തരത്തിലുളള നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്ഥാന് നല്‍കിയ ഉചിതമായ ആദ്യത്തെ മറുപടിയാണ് കരാര്‍ റദ്ദാക്കല്‍. ആറ് പതിറ്റാണ്ട് പഴക്കമുള്ള കരാര്‍ റദ്ദാക്കുന്നതിലൂടെ പാകിസ്താന് ഒരുതുളളി വെളളം പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകും.
സിന്ധുനദിയുടെയും പോഷകനദികളിലെയും ജല ഉപയോഗവുമായി ബന്ധപ്പെട്ട കരാര്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് ആയൂബ് ഖാനും കറാച്ചിയില്‍ വെച്ച് ഒപ്പിട്ടതാണ്.
21 കോടിയിലധികം വരുന്ന ജനങ്ങളുടെ ജലഉപഭോഗ സിന്ധു നദിയെയും അതിന്റെ നാല് പോഷകനദികളെയും ആശ്രയിച്ചിരിക്കുന്നു. പാകിസ്ഥാനിലെ കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനവും, അതായത് ഏകദേശം 16 ദശലക്ഷം ഹെക്ടര്‍, സിന്ധു നദിയില്‍ നിന്നുള്ള വെള്ളം കൊണ്ടാണ് ജലസേചനം നടത്തുന്നത്. . ഇതിനുപുറമെ, കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍ തുടങ്ങിയ പാകിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ സിന്ധുവിനെയും അതിന്റെ പോഷകനദികളെയും ആശ്രയിച്ചിരിക്കുന്നു. ഇതുമാത്രമല്ല, തര്‍ബേല, മംഗള തുടങ്ങിയ വൈദ്യുത പദ്ധതികളും ഈ നദികളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് സിന്ധു നദീജല കരാര്‍ നീട്ടിവെക്കുന്നത് പാകിസ്ഥാനിലെ ഭക്ഷ്യോത്പാദനത്തില്‍ കുറവുണ്ടാക്കും,ഇത് ദശലക്ഷക്കണക്കിന് ജനങ്ങളെപ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.
പാകിസ്ഥാനിലെ നഗരപ്രദേശങ്ങളിലെ ജലവിതരണം മുടങ്ങിയേക്കും. ഇന്ത്യയുമായുള്ള കരാര്‍ നിലച്ചതിനാല്‍ പാകിസ്ഥാന്‍ ഗുരുതരമായ ജലപ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. 1965 ലെ യുദ്ധസമയത്ത് പോലും ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചിട്ടില്ല.