Monday, August 11, 2025

ഇന്ത്യയ്‌ക്കെതിരെ ഒളിയുദ്ധം നടത്തുന്ന കൊടും ഭീകരന്‍ മസൂദ് അസറിന്റെ വീട്ടില്‍ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം മൃതദേഹങ്ങളുടെ നീണ്ട നിര… സല്യൂട്ട് ഇന്ത്യന്‍ ആര്‍മി

Must read

- Advertisement -

ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര നേതാവ് മസൂദ് അസറിന്റെ ഒളിത്താവളത്തിലായിരുന്നു. ഭീകര കേന്ദ്രം സ്‌പോട്ട് ചെയ്തായിരുന്നു ആക്രമണം. പാകിസ്ഥാനില്‍ നിന്ന് 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂരിലെ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനവും മറ്റ് താവളങ്ങളും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കൊടും ഭീകരന്‍ മസൂദ് അസറിന്റെ കുടുംബം നശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരന്‍ അസറിന്റെ കുടുംബത്തിലെ 10 അംഗങ്ങളും അദ്ദേഹത്തിന്റെ നാല് സഹായികളും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളുടെയും അടുത്തവരുടെയും സംസ്‌കാരം ഇന്ന് നടക്കും. ഇന്ത്യയിലും ലോകത്തും തിരയുന്ന ഏറ്റവും വലിയ ഭീകരരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍. ഞാനും മരിച്ചിരുന്നെങ്കില്‍ നന്നായിരുന്നൂവെന്ന് മസൂദ് പറഞ്ഞു.

See also  വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സെന്ററിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article