ന്യൂഡല്‍ഹി (Newdelhi) : ‘ഓപ്പറേഷൻ സിന്ദൂറിന്‍റെ’ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താനിലെ 12 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. 55 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ ആക്രമണമുണ്ടായതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫാണ് ആക്രമണം സ്ഥിരീകരിച്ചത്.
ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാകിസ്താന്‍റെ വിശദീകരണം.’ആറ് സ്ഥലങ്ങളിലായി ആകെ 24 ആക്രമണങ്ങൾ പാകിസ്താനിലുണ്ടായി. ഈ ആക്രമണങ്ങളിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്കേറ്റു, രണ്ട് പേരെ കാണാതായി’. പാകിസ്ഥാൻ സൈനിക വക്താവ് അറിയിച്ചു.
അതേസമയം, ഇന്ത്യ ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് ആക്രമണം നടത്തിയതെന്ന് സേന വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ഇന്ത്യ തിരിച്ചടി നല്‍കിയത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീർ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തതായി സൈന്യം അറിയിച്ചു.
ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും എക്‌സിൽ പോസ്റ്റ് ചെയ്തു.തിരിച്ചടിയുടെ പശ്ചാതലത്തിൽ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വിമാന സർവീസുകൾ മുടങ്ങുമെന്ന് കമ്പനികൾ അറിയിച്ചു.
ആക്രമണം നടക്കുമെന്ന് പ്രതീക്ഷിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ അറിയിച്ചു