ഊട്ടി: തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടി കൊടും ശൈത്യത്തിലേക്ക്. ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് നീങ്ങുകയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഊട്ടിയിലെ സാന്‍ഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ് താപനില. കന്തൽ, തലൈകുന്ത പ്രദേശങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ബോട്ടാണിക്കൽ ഗാർഡൻ പ്രദേശത്ത് രണ്ട് ഡിഗ്രി സെൽഷ്യസാണ്.
പ്രദേശവാസികളേയും കർഷകരേയും പ്രതിസന്ധിയിലാഴ്ത്തുന്നതാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥയെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. തേയിലത്തോട്ടങ്ങൾ ധാരാളമുള്ളതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.