ലോക്‌സഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ പരസ്യം നല്‍കാന്‍ കോടികള്‍ ചിലവിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ; കോളടിച്ച്‌ ഗൂഗിളും മെറ്റയും

Written by Taniniram

Published on:

മാറിയ കാലത്തിനനുസരിച്ച് പ്രചരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് പാര്‍ട്ടികള്‍ . പഴയകാലത്ത് പോസ്റ്ററിനും ചുവരെഴുത്തിനും പ്രിന്റ് മീഡിയ്ക്കുമാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നതെങ്കിലും. ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും പരസ്യനല്‍കാനാണ് മുന്‍നര രാഷ്ട്രീയപാര്‍ട്ടികള്‍ വന്‍തുക ചെലവഴിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നല്‍കാന്‍ ഗൂഗിളിന് മാത്രം ബി.ജെ.പി നല്‍കിയത് 39 കോടി രൂപ. കണക്കുകള്‍ പ്രകാരം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെ ഗൂഗിള്‍ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നല്‍കിയത്. ഇതിനായി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നല്‍കിയത്. യൂടൂബിലും വിവിധ വെബ്‌സൈറ്റുകളിലും ബിജെപിയുടെ പരസ്യം നിരന്തരമായി വരാനാണ് ഗൂഗിള്‍ ആഡ് നല്‍കിയിരിക്കുന്നത്. കൂടാതെ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നല്‍കിയ പരസ്യത്തിന് മെറ്റക്ക് നല്‍കിയ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ഓണ്‍ലൈന്‍ പ്രചാരണത്തിന് നല്‍കിയ തുക ഇരട്ടിയാകും.
ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്. ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട മിക്ക പരസ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി പ്രാദേശിക ഭാഷകളില്‍ തയാറാക്കിയ ഹ്രസ്വ സന്ദേശങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

പ്രതിപക്ഷ പാര്‍ട്ടിയായ ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെ 736 പരസ്യങ്ങള്‍ക്കായി ഏകദേശം 8,12,97,750 രൂപയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗൂഗിളിന് നല്‍കിയത്. മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ മാത്രം 2.32 കോടി രൂപയുടെ പരസ്യമാണ് ഗൂഗിള്‍ വഴി കോണ്‍ഗ്രസ് നല്‍കിയത്. ബിജെപിയെപ്പോലെ കോണ്‍ഗ്രസും വിഡിയോ പരസ്യങ്ങളാണ് ഗൂഗിള്‍ വഴി കൂടുതലും നല്‍കിയത്.

സിപിഎം മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ഇടതുണ്ടെങ്കിലെ ഇന്ത്യയുളളൂ എന്ന ടാഗ് ലൈനോടെ മുന്‍നിര ഓണ്‍ലൈനില്‍ വന്‍തുക മുടക്കി കവര്‍ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. സിപിഎം പരസ്യമായി എതിര്‍ക്കുന്ന മനോരമയ്ക്കാണ് ഏറ്റവും കൂടുതല്‍ തുകയ്ക്ക് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനില്‍ പോപ് അപ് ആഡുകള്‍ വന്‍തുകയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ കൃത്യമായ കണക്കുകള്‍ പുറത്ത് വരാനിരിക്കുന്നതെയുളളൂ.

See also  ലോക്സഭാ തിരഞ്ഞെടുപ്പ്; തിങ്കളാഴ്ച സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

Related News

Related News

Leave a Comment