അസമിൽ കൂട്ടബലാത്സംഗ പ്രതികളിലൊരാൾ ജീവനൊടുക്കി …

Written by Web Desk1

Updated on:

ഗുവാഹത്തി (Guvahathi) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസമിൽ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതികളിലൊരാൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം.

മുഖ്യപ്രതിയായ തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെ 3.30ഓടെ പ്രതികളെ സംഭവസ്ഥത്ത് എത്തിച്ച് കുറ്റകൃത്യത്തെ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽ വിലങ്ങ് വെച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Related News

Related News

Leave a Comment