Sunday, April 20, 2025

ഇനി വിവാഹത്തിന് സിബിൽ സ്കോറും മാനദണ്ഡമാകുന്നു…

Must read

- Advertisement -

വിവാഹ ബന്ധങ്ങൾ തകരാൻ നിരവധി കാരണങ്ങളുണ്ടാകാറുണ്ട്. ഉറപ്പിച്ച വിവാഹങ്ങളും പിന്നീട് പല കാരണങ്ങൾ കൊണ്ട് മുടങ്ങി പോകാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിൽ വിവാഹ ബന്ധം വേർപ്പെട്ട ഒരു കാരണമാണ് സിബിൽ സ്കോർ.

മഹാരാഷ്ട്രയിൽ നിന്നാണ് പുതിയ വാർത്ത എത്തുന്നത്. വരന്റെ സിബിൽ സ്കോർ പരിശോധിച്ച് വധുവിന്റെ വീട്ടുകാർ വിവാഹം ഉപേക്ഷിക്കുകയായിരുന്നു.

വിവാഹത്തിനുള്ള ദിവസം അടുക്കാറായപ്പോൾ പെണ്‍കുട്ടിയുടെ കുടുംബം വരന്‍റെ സിബിൽ സ്കോർ പരിശോധിച്ചു. വളരെ മോശം സ്കോറാണ് വരന്‍റേത് എന്ന് മനസ്സിലായപ്പോൾ വിവാഹത്തിൽ നിന്നും കുടുംബം പിന്മാറിയത്. സിബില്‍ സ്‌കോര്‍ പരിശോധിക്കവേയാണ് വരന് നിരവധി ലോണുകളുള്ളതും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെടുന്നത്

വധുവിന്‍റെ അമ്മാവനാണ് വരന്‍റെ സിബിൽ സ്കോർ പരിശോധിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത്. വരന് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് സിബിൽ സ്കോറിലൂടെ മനസിലാക്കിയതിലൂടെ വിവാഹ ബന്ധത്തിൽ നിന്നും വധുവിന്റെ വീട്ടുകാർ പിന്മാറുകയായിരുന്നു.

സിബിൽ സ്കോർ എന്താണ്? അറിയാം
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയ്ക്ക് ലഭിക്കുന്ന മൂന്നക്ക സ്കോറാണ് സിബിൽ സ്കോർ. സിബിൽ റിപ്പോർട്ട് (CIR അതായത് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നും അറിയപ്പെടുന്നു). ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് സ്കോർ നൽകുന്നത്. ഒരു നിശ്ചിത കാലയളവിൽ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്മെന്റ് ചരിത്രമാണ് CIR.

സിഐആറിലെ ‘അക്കൗണ്ടുകൾ’, ‘എൻക്വയറി’ വിഭാഗത്തിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ സിബിൽ സ്കോർ 300-900 വരെയാണ്. 700 ന് മുകളിലുള്ള സ്കോർ പൊതുവെ നല്ലതായി കണക്കാക്കപ്പെടുന്നു.

See also  ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article