Friday, April 4, 2025

മകനെ കൊലപ്പെടുത്തിയ സിഇഒയുടെ കുറിപ്പ് പുറത്തായി

Must read

- Advertisement -

ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ പറ്റി ഐലൈനർ ഉപയോഗിച്ച് എഴുതി

ബെംഗളൂരു: നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ സിഇഒ എഴുതിയ കുറിപ്പ് കണ്ടെത്തി. കുറിപ്പിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഭർത്താവ് വെങ്കട്ട രാമന് കുട്ടിയെ കാണാൻ കോടതി അനുവാദം നൽകിയതിൽ യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് കുറിപ്പ് നൽകുന്ന സൂചന. നാല് വയസുള്ള മകൻ ചിന്മയുടെ മൃതദേഹവുമായി 39 കാരിയായ സ്റ്റാർട്ടപ്പ് സ്ഥാപക സുചന സേത്തിനെ തിങ്കളാഴ്ചയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കുഞ്ഞിനെ ഗോവയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് ടാക്‌സിയിൽ വരുമ്പോഴായിരുന്നു അറസ്റ്റ്.

യുവതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഐലൈനർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറിൽ എഴുതിയ കുറിപ്പാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കൈയക്ഷരം പരിശോധിക്കാൻ കുറിപ്പ് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ദി മൈൻഡ്ഫുൾ എഐ ലാബിന്റെ’ സിഐഒയാണ് സുചന സേത്ത്. നാലുവയസ്സുള്ള കുഞ്ഞിനെ ഒരു തുണിക്കഷ്ണമോ തലയണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായത്.

See also  മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി; 'ഷോർട്ട് സ്‌കേർട്ടുകളോ ശരീരഭാഗം വെളിവാകുന്ന വസ്ത്രങ്ങളോ ധരിച്ച് പ്രവേശനം അനുവദിക്കില്ല'…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article