ബീഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു

Written by Taniniram

Published on:

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബീഹാറില്‍ നിതീഷ് കുമാര്‍ (Nitish Kumar- Bihar Chief Minister നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. ഇന്ന് വൈകിട്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. ബിജെപിയില്‍ നിന്ന് സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഒന്‍പതാം തവണ മുഖ്യമന്ത്രി

നിതീഷ് കുമാര്‍ (Nitish Kumar- Bihar Chief Minister) ഒന്‍പതാം തവണയാണ് ബീഹാറിലെ മുഖ്യമന്ത്രിക്കസേരയിലേക്കെത്തുന്നത്. സഖ്യത്തെ പിന്തുണക്കുന്ന ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി. 127 എംഎല്‍എമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണ പ്രഖ്യാപിച്ചു

നാലാം തവണയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ ചേരി മാറുന്നത്. 243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 78 ,ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ എംഎല്‍ 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍)4, സിപിഐ 2, സിപിഎം2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്.

Related News

Related News

Leave a Comment