കിംഗ് മേക്കേഴ്‌സ് നിതീഷും ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്ക്…സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു…

Written by Taniniram

Updated on:

2024 ലോക്‌സഭാതിരഞ്ഞെടുപ്പിലെ പ്രധാന താരങ്ങളായ ജെഡിയു നേതാവ് നിതീഷ് കുമാരും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്ക്. എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും പിന്തുണ കത്ത് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്ത് ലഭിച്ച ശേഷം ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. നിതീഷ് കുമാര്‍ രാവിലെ 10.30 നുളള വിസ്താര യുകെ-18 വിമാനത്തിലാണ് ഡല്‍ഹിയിലെത്തുന്നത്. അതേ വിമാനത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിയിലെത്തുന്നുണ്ട്. ഇന്ത്യാമുന്നണിയുടെ ഭാഗമാണ് ആര്‍.ജെ.ഡി. ആശങ്കയോടെയാണ് എന്‍ഡിഎയും ഇന്ത്യാമുന്നണിയും ഏത് നിമിഷവും എന്തും സംഭവിക്കാം. വിമാനത്തില്‍ ഇരുവരും രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം ഒരു മണിയോടെ നാല് മണിക്കുളള എന്‍ഡിഎ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തും. ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം, ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്നീ ഡിമാന്റുകള്‍ മുന്നണിയോഗത്തില്‍ ഉന്നയിച്ചേക്കും.

See also  ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ മരണപ്പെട്ട എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ്.ഫയൽ നീക്കം വൈകിപ്പിച്ചില്ല; കൈക്കൂലി വാങ്ങിയതിനും തെളിവില്ല

Related News

Related News

Leave a Comment