ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. യുഎസില്‍ പഠിക്കുന്ന ഹിമാനിയാണ് നീരജിന്റെ വധു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് നീരജ് വിവാഹ വാര്‍ത്ത പുറത്തറിയച്ചത്. തികച്ചും സ്വകാര്യമായി മാധ്യമങ്ങളെയൊന്നും അറിയിക്കാതെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് ശേഷം ദമ്പതികള്‍ ഹണമൂണിനായി വിദേശത്തേക്ക് പോയി.
ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ – സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചു. ആരാധകരും, കായിക താരങ്ങളും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധിപേരാണ് നീരജിനും വധു ഹിമാനിക്കും ആശംസകളറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2020ലെ പാരീസ് ഒളിമ്പിക്സില്‍ നീരജ് ചോപ്ര ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. അത്ലറ്റിക്സില്‍ രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ മെഡല്‍ നേട്ടമായിരുന്നു ഇത്.കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന ഒളിമ്പിക്സില്‍ താരത്തിന് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.