പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 14ന് വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയില്‍ മത്സരിക്കുന്നത്. മെയ് 13 ന് പ്രധാനമന്ത്രി വാരാണസിയിലെത്തും; വൈകുന്നേരം 5 മണിക്ക് റോഡ് ഷോ നടത്തും. ഇതിനുശേഷമായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും. പ്രധാനമന്ത്രി മോദി അസ്സി ഘട്ടില്‍ കാലഭൈരവ ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം 11.40ഓടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ചരിത്രപ്രസിദ്ധമായ ബിഎച്ച്യുവിന്‍റെ പ്രധാന ഗേറ്റില്‍ നിന്ന് ആരംഭിക്കും. പ്രധാനമന്ത്രി തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തും. റോഡ് ഷോയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. റോഡ് ഷോയ്ക്ക് വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റോഡ് ഷോ കടന്ന് പോകുന്ന വഴികളെല്ലാം സിസിടിവി സ്ഥാപിച്ചു. അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോടൊപ്പം 5 പേര്‍ക്കാണ് നോമിനേഷന്‍ മുറിയില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. അന്നാണ് വാരണസിയിലും വോട്ടെടുപ്പ്.