പ്രധാനമന്ത്രി ഇരിങ്ങാലക്കുടയിലേക്ക്? ; കരുവന്നൂര്‍ കേസ് പ്രചരണവിഷയമാക്കും

Written by Taniniram

Published on:

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്കെന്ന് സൂചന. സുരേഷ് ഗോപിക്കായി തൃശൂരില്‍ ഇരിങ്ങാലക്കുടയില്‍ എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഏപ്രില്‍ 15നാണ് പ്രധാനമന്ത്രിയെത്തുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി ഇടപെടല്‍ സജീവമായതിന് പിന്നാലെ തന്നെ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന തരത്തില്‍ കേരളത്തില്‍ നിന്ന് തന്നെ ആരോപണമുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവരെ ഇഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു.

See also  പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്. ധ്യാനത്തിനായി ഇത്തവണ തെരഞ്ഞെടുത്തത് വിവേകാനന്ദമണ്ഡപം

Leave a Comment