മോദി സര്‍ക്കാര്‍ 3.0 യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. മൂന്നാം തവണയും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇന്ന് തീരുമാനമെടുക്കുക.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെപ്രധാനമന്ത്രിമാരും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ‘പ്രചണ്ഡ’, ഭൂട്ടാന്‍ പ്രധാനമന്ത്രി ത്‌ഷെറിംഗ് ടോബ്‌ഗേ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.