ന്യൂഡല്‍ഹി: മോദി 3.0 സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കേരളത്തിനു ഇത്തവണ രണ്ട് സഹമന്ത്രിമാര്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തി നരേന്ദ്ര മോദി.
പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരും ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 പേര്‍ കാബിനറ്റ് മന്ത്രിമാരും അഞ്ചു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ് ഇന്നലെ മോദിക്കൊപ്പം അധികാരമേറ്റത്.
അന്‍പത്തിയൊന്നാമനായാണ് സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ജോര്‍ജ് കുര്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമല്ല. ഇവരില്‍ ഒന്‍പതു കാബിനറ്റ് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും.