മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്ത 19 കിലോ ഹെറോയിന്‍ ബുധനാഴ്ച നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 10 കേസുകളില്‍ നിന്നു പിടിച്ച ഹെറോയിന്‍, ഒരു കേസിലെ ചരസ് എന്നിങ്ങനെയുള്ള 11 കേസുകളിലായി പിടിച്ചെടുത്ത ലഹരിയാണ് നശിപ്പിച്ചത്.
ബിഎസ്എഫ് ഞങ്ങളോടൊപ്പം ഉണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 10 ഹെറോയിന്‍ കേസുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു. തുടര്‍ന്ന് സംയുക്തമായി കേസ് ഏറ്റെടുക്കുകയും വിഷയം അന്വേഷിക്കുകയും ചെയ്തുവെന്ന് ഐആര്‍എസ് സോണല്‍ ഡയറക്ടര്‍ എന്‍സിബി ചണ്ഡീഗഡ് പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ബുധനാഴ്ച രാവിലെ, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), പഞ്ചാബ് പോലീസുമായി സംയുക്ത ഓപ്പറേഷനില്‍, ഫാസില്‍ക ജില്ലയിലെ വില്ലേജ് മജര്‍ ജംഷെര്‍ പട്ടാന്‍ ധാനിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്ന് ഹെറോയിന്‍ അടങ്ങിയതായി സംശയിക്കുന്ന ആറു കിലോഗ്രാം ഭാരമുള്ള ആറ് പാക്കറ്റുകളും ഡ്രോണ്‍ കണ്ടെടുത്തു.