Thursday, October 2, 2025

നഗ്നമായ നിലയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൃതദേഹം ക്വാർട്ടേഴ്സിൽ; കാമുകൻ അറസ്റ്റിൽ…

സംഭവത്തിൽ യുവതിയുടെ കാമുകൻ മോഹൻ നാഗ്ജി പർഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ 24 സെക്ടറിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. 15 വർഷത്തോളമായി പ്രണയത്തിലാണ് റിങ്കലും മോഹനനും.

Must read

- Advertisement -

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. അഹമ്മദാബാദിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ റിങ്കൽ ഹസ്മുഖ് വൻസാര (32) ആണ് കൊല്ലപ്പെട്ടത്. (A female police officer was found dead in the police quarters. Constable Rinkal Hasmukh Vanzara (32), who was working at the police headquarters in Ahmedabad, was found dead.) നഗ്നമായ നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ യുവതിയുടെ കാമുകൻ മോഹൻ നാഗ്ജി പർഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ 24 സെക്ടറിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. 15 വർഷത്തോളമായി പ്രണയത്തിലാണ് റിങ്കലും മോഹനനും. ഭാവ്‌നഗറിലെ ഗരിയാധർ സ്വദേശികളായ ഇരുവരും കോളജ് കാലത്ത് പ്രണയത്തിലായിരുന്നു.

2005 ൽ മോഹന്‍റെ വിവാഹം കഴിഞ്ഞെങ്കിലും റിങ്കിലുമായുള്ള ബന്ധം തുടർന്നു. സഹോദരനൊപ്പമാണ് ഗാന്ധിനഗറിലെ പൊലീസ് ക്വാർട്ടേഴ്സിൽ റിങ്കൽ താമസിക്കുന്നത്. സെപ്റ്റംബർ 29 തിന് സഹോദരനും ഭാര്യയും നാട്ടിലേക്ക് പോയ സമയത്ത് മോഹൻ ക്വാർട്ടേഴ്സിലെത്തുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു.

വിവാഹത്തെച്ചൊല്ലിയുള്ള കടുത്ത വഴക്കാണ് കൊലപാതകത്തിന് കാരണം. വിവാഹം കഴിക്കണമെന്ന് റിങ്കിൽ വലിയ സമ്മർദ്ദം ചെലുത്തി. നാലു വയസുള്ള കുട്ടിയുടെ പിതാവായ മോഹൻ ഈ ആവശ്യം നിരസിച്ചു. തർക്കത്തിനൊടുവിൽ തുണി ഉപയോഗിച്ച് റിങ്കിലിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

റിങ്കിലിന്‍റെ ഫോണിലേക്ക് എത്തിയ അവസാന കോളുകളിലൊന്ന് മോഹൻറേതായിരുന്നു. ഈ നമ്പറിലേക്ക് അന്വേഷണ സംഘം വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തത് കൂടുതൽ സംശയം ജനിപ്പിക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രി ഒമ്പതരയോടെയാണ് കോൺസ്റ്റബിൾ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

സഹോദരൻ നാട്ടിലേക്ക് പോയതിനാൽ റിങ്കിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു, ഈ സമയത്താണ് മോഹനും ക്വാർട്ടേഴ്സിലെത്തിയത്. പിന്നീട് നടന്ന തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതക കുറ്റങ്ങളടക്കം ചുമത്തിയിട്ടുണ്ട്.

See also  അദാനിക്ക് ആശ്വാസം; ഹര്‍ജി സുപ്രീംകോടതി തള്ളി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article