വിവാഹത്തിന് മട്ടൻ കറി കുറഞ്ഞു; വധൂവരന്മാരുടെ വീട്ടുകാർ തമ്മിൽ മുട്ടനടി…

Written by Web Desk1

Published on:

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ നവിപേട്ട് പ്രദേശത്ത് ഓ​ഗസ്റ്റ് 28-നാണ് സംഭവം നടന്നത്. വിവാഹ സൽക്കാരത്തിന് ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ടാണ് തമ്മിലടി. വിവാഹത്തിന് മട്ടൻ കറി വിളമ്പിയത് കുറഞ്ഞുപോയെന്ന് പറഞ്ഞതാണ് തർക്കത്തിന് കാരണമായത്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ മട്ടൻ കറി വിളമ്പിയതിനെ വരന്റെ ഭാ​ഗത്തുള്ള ചിലർ ചോദ്യം ചെയ്തു. കൂടാതെ, വരന്റെ ഭാ​ഗത്തെ ഒരു കൂട്ടം യുവാക്കൾ പാചകക്കാരനെ കയ്യേറ്റവും ചെയ്തതോടെ സംഭവം വഷളായി. തുടർന്ന്, ഇരുവിഭാ​ഗങ്ങൾ തമ്മിൽ കല്ലും വടിയും ഉപയോ​ഗിച്ച് ആക്രമിക്കാൻ തുടങ്ങി.

സംഭവത്തിന്റെ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. പ്രശ്നം വഷളായതോടെ നാട്ടുകാരും പൊലീസും ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്. പരിക്കേറ്റ എട്ടുപേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

See also  രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്തേക്ക്; എല്ലാ കേസിലും ജാമ്യം

Leave a Comment