Monday, July 28, 2025

മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തും മു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി…

ചി​ക്കമം​ഗ​ളൂ​രു ജി​ല്ല​യി​ൽ ക​ലാ​സ താ​ലൂ​ക്കി​ലെ കൊ​ള​മ​ഗെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സി. ​ര​വി​ക​ല​യാ​ണ് (48) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ഭ​ദ്ര ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​വി​ക​ല​യു​ടെ മ​ക​ൻ ഷാ​മ​ന്ത് (23) മ​രി​ച്ചി​രു​ന്നു.

Must read

- Advertisement -

ബം​ഗ​ളൂ​രു (Bangalur) : മ​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് മാ​താ​വ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് മു​മ്പ് ത​ടാ​ക​ത്തി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ചി​ക്കമം​ഗ​ളൂ​രു ജി​ല്ല​യി​ൽ ക​ലാ​സ താ​ലൂ​ക്കി​ലെ കൊ​ള​മ​ഗെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സി. ​ര​വി​ക​ല​യാ​ണ് (48) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ഭ​ദ്ര ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​വി​ക​ല​യു​ടെ മ​ക​ൻ ഷാ​മ​ന്ത് (23) മ​രി​ച്ചി​രു​ന്നു.

ഷാ​മ​ന്താ​യി​രു​ന്നു പി​ക് അ​പ് വാ​ൻ ഓ​ടി​ച്ചി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ കാ​പ്പി​ത്തോ​ട്ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ജോ​ലി​യാ​യി​രു​ന്നു ഷാ​മ​ന്തി​ന്റേ​ത്. ജോ​ലി​ക്ക് ക​ലാ​സ​യി​ലേ​ക്ക് പോ​യി ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ ഭ​ദ്ര ന​ദി​യി​ൽ​ നി​ന്ന് വാ​ഹ​നം ഉ​യ​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തെ​യും ത​ട​സ്സ​പ്പെ​ടു​ത്തി.

ഭ​ദ്ര ന​ദി​ക്ക​ര​യി​ലേ​ക്ക് എ​ത്തി​യ ഷാ​മ​ന്തി​ന്റെ അ​മ്മ മ​ക​നെ ഓ​ർ​ത്ത് ക​ണ്ണീ​രോ​ടെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു​മു​മ്പ് രാ​ത്രി​യി​ൽ വീ​ടി​ന് പി​ന്നി​ലെ ത​ടാ​ക​ത്തി​ൽ ചാ​ടി അ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ലാ​സ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

See also  മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article