മുംബൈ (Mumbai) : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. (Prime Minister Narendra Modi will visit the RSS headquarters in Nagpur today.) പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്.
രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു.
ആർഎസ്എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ ശേഷം പ്രധാനമന്ത്രി പങ്കെടുക്കും.
പിന്നീട് ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിനാൽ വേണ്ടിയാണ് മോദിയുടെ സന്ദർശനം എന്ന് വിലയിരുത്തപ്പെടുന്നു. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഒക്ടോബറിലാണ് തുടങ്ങുന്നത്.