Friday, April 4, 2025

മോഡലും നടിയുമായ പൂനം പാണ്ഡേ നിര്യാതയായി

Must read

- Advertisement -

മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡേ (Poonam Pandey – 32) നിര്യാതയായി. സെര്‍വിക്കല്‍ കാന്‍സറിനെ (Cervical cancer) തുടര്‍ന്നായിരുന്നു മരണമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു മരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ (Uttar Pradesh) കാണ്‍പൂരി (Kanpoor) ലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി.

2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. 2012-ലെ ഐ.പി.എല്‍. 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു

See also  270 kg ഭാരം ഉയർത്തുന്നതിനിടെ 17 കാരിക്ക് ദാരുണാന്ത്യം...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article