Friday, April 4, 2025

വ്യാപാരിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് വെടിവെച്ച് കൊന്നു; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്

Must read

- Advertisement -

ഗുരു​ഗ്രാം (Gurugram) : വ്യാപാരിയെ അക്രമികൾ വീട്ടുകാരുടെ മുന്നിൽ വെച്ച് വെടിവെച്ച് കൊന്നു. (The assailants shot the businessman dead in front of his family) ദില്ലിയിലെ ​ഗുരു​ഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മൂന്നം​ഗ സംഘം സച്ചിൻ (Sachin) എന്ന യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒന്നിലധികം തവണയാണ് സച്ചിന് വെടിയേറ്റത്. മകനെ വെടിവെയ്ക്കുന്നത് തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.

സച്ചിൻ, തൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെ സംഗ്രൂരിലേക്ക് പോവുകയായിരുന്നു. റോഹ്തക്കിലെ ഒരു ഹോട്ടലിന് മുന്നിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം. അതേ സ്ഥലത്തേക്കെത്തിയ മറ്റൊരു വാഹനത്തിലെ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. സച്ചിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അമ്മ പൊലീസിന് മൊഴി നൽകി. മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച അമ്മയ്ക്കും വെടിയേറ്റിട്ടുണ്ട്. അക്രമികൾ ഇയാളുടെ മൊബൈൽ ഫോണും തട്ടിയെടുത്തതായി അമ്മയുടെ മൊഴിയിൽ പറയുന്നു.

അതേസമയം, സംഭവത്തിൽ കുറ്റം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗമായ രോഹിത് ഗോദര രം​ഗത്തെത്തിയിട്ടുണ്ട്. തന്റെ എതിരാളിയുമായി ബന്ധമുണ്ടെന്നും ഇയാൾ വാതുവെപ്പുകാരനാണെന്നും രോഹിത് വീഡിയോയിൽ പറയുന്നു. പ്രതികൾ ജയ്പൂരിൽ നിന്ന് രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

See also  ഷിരൂർ മണ്ണിടിച്ചിൽ; അർജുനെ രക്ഷിക്കാൻ കർണാടകവും മുന്നിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article