ശോഭ കുമാർ -ഇടപ്പാടി പളനിസ്വാമി കൂടിക്കാഴ്ച

Written by Taniniram1

Published on:

ചെന്നൈ : എഐഎഡിഎംകെ കേരള സംസ്ഥാന സെക്രട്ടറി ശോഭ കുമാറും തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനി സ്വാമിയും കൂടിക്കാഴ്ച നടത്തി. അന്തരിച്ച പാർട്ടി നേതാവ് ജയലളിതയുടെ ഏഴാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ ദ്രാവിഡ പ്രസ്ഥാനത്തിൻ്റെ അടിത്തറ വിപുലപ്പെടുത്താനുള്ള സുദീർഘമായ ചർച്ച നടന്നു. 2024 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തമിഴ് സാന്നിദ്ധ്യം കൂടുതലുള്ള ,വയനാട് ,പാലക്കാട്, ഇടുക്കി , തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുമെന്നാണ് സൂചന . ഇതിനായി പൊതു സമ്മതരെ കണ്ടെത്താനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

2016 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായകമായ വോട്ട് പാർട്ടി നേടിയിരുന്നു. ആ പരിക്ഷണം വിജയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് എഐഎഡിഎംകെയെ തയ്യാറാക്കാൻ പളനിസ്വാമി നിർദ്ദേശിച്ചു. 2016 ൽ കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പിന് ഒഴുക്കിയത്. എംജിആറിൻ്റെ വേഷമണിഞ്ഞ അൻപതിലധികം ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ കടകൾ തോറും നടത്തിയ തെരഞ്ഞെടുപ്പ് കലാപരിപാടികൾ തലസ്ഥാനത്തെ ഇളക്കി മറിച്ചിരുന്നു . ജയലളിതയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശോഭ കുമാറിനൊപ്പം കേരളത്തിൽ നിന്ന് നിരവധി നേതാക്കൾ പങ്കെടുത്തു.

See also  പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കാൻ തയ്യാർ; കെ. സുരേന്ദ്രൻ

Leave a Comment