Thursday, April 3, 2025

ഐസ്ക്രീമിന് മുകളിൽ സ്വയംഭോഗം, പിന്നെ വിൽപ്പന….

Must read

- Advertisement -

വാറങ്കൽ (Warangal) : സ്വയംഭോഗം നടത്തി ഐസ്ക്രീമിൽ ശുക്ളം വിസർജിച്ചശേഷം ആ ഐസ്ക്രീം ഉപഭോക്താക്കൾക്ക് വിറ്റിരുന്ന കച്ചവടക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. (After masturbating and ejaculating in ice cream, the police arrested the vendor who was selling the ice cream to the customers.) തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രാജസ്ഥാൻ സ്വദേശിയായ കലുറാം കുർബിയ (Kaluram Kurbia hails from Rajasthan) എന്നയാളാണ് പിടിയിലായത്. ചോദ്യംചെയ്യൽ തുടരുകയാണ്.

കലുറാം ഏറെനാളായി നെക്കൊണ്ടയിൽ പ്രദേശത്ത് വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികൾ പറയുന്നത്. രണ്ടുദിവസം മുമ്പാണ് ഇയാളുടെ സ്വയംഭോഗ വീഡിയോ പുറത്തുവന്നത്. മണിക്കൂറുകൾക്കകം ഇത് വൈറലായി. പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിലുള്ളത് കലുറാം ആണെന്ന് വ്യക്തമായതോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഇതിനിടെ കലുറാമിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി. പൊതുസ്ഥലത്ത് അശ്ലീലം കാണിച്ചതിനാണ് ഇയാൾക്കെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തത്. കലുറാം വിറ്റ ഐസ്ക്രീമിന്റെ സാമ്പിൾ ഫുഡ് ഇൻസ്‌പെക്ടർ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക.

കലുറാം ലൈംഗിക വൈകൃതത്തിന് അടിമയാണോ എന്നും സംശയിക്കുന്നുണ്ട്. ഇയാളുടെ മുൻകാല ചരിത്രം പരിശോധിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനായി ഇയാൾ നേരത്തേ കച്ചവടം നടത്തിയ സ്ഥലങ്ങളിലും അന്വേഷണം നടത്തും.

See also  സ്വയം സ്വന്തം വിവാഹത്തിന് മന്ത്രങ്ങൾ ചൊല്ലി, പുരോഹിതനായി വരൻ, അമ്പരന്ന് വധുവും ബന്ധുക്കളും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article