ബെംഗളൂരു (Bangaluru) വിലെ ഒരു മെട്രോ സ്റ്റേഷ (Metro Station) നിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ (Video) സോഷ്യൽ മീഡിയ( Social Media) യിൽ വലിയ ചർച്ചയായി മാറുകയാണ്. മെട്രോ സ്റ്റേഷനിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ യാത്രക്കാർക്കിടയിൽ നിന്ന് സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വനിതാ യാത്രക്കാരിയെ നോക്കിയാണ് ഇയാൾ തൻെറ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് കൊണ്ടേയിരുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി ആളുകളുള്ള ഒരു പൊതുസ്ഥലത്ത് വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തിൻെറ ഞെട്ടലിലാണ് യാത്രക്കാരി. സംഭവം വിശദീകരിച്ച് കൊണ്ട് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വെച്ചാണ് സംഭവം. സോഷ്യൽ മീഡിയയിൽ ജീവനക്കാരനെതിരെ രോഷം അണപൊട്ടിയിരിക്കുകയാണ്.
“ഇന്നെനിക്ക് എൻെറ ജീവിതത്തിലെ വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടായി. ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നെത്തന്നെ തുറിച്ചുനോക്കുന്നത് ശ്രദ്ധയിൽ പെട്ടു. അയാൾ തൻെറ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് കൊണ്ടിരിക്കുകയായിരുന്നു. എൻെറ മുൻപിലുള്ള പ്ലാറ്റ്ഫോമിലാണ് അയാൾ ഇരുന്നിരുന്നത്. ചില അശ്ലീല ആംഗ്യങ്ങൾ അയാൾ കാണിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.30നാണ് ഈ സംഭവമുണ്ടാവുന്നത്. ജാലഹള്ളി മെട്രോ സ്റ്റേഷനി (Jalahalli Metro Station) ൽ വെച്ചാണ് ഇത്തരത്തിൽ ഒരു മോശം കാര്യം എനിക്ക് അനുഭവിക്കേണ്ടി വന്നത്,” വനിതാ യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു.