ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ റെയ്ഡ് ; കണ്ണുതള്ളി അധികൃതർ

Written by Web Desk1

Published on:

തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ ചർച്ച വിഷയം. തെലങ്കാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രെട്ടറി (Telangana Real Estate Regulatory Authority Secretary) ശിവ ബാലകൃഷ്ണ (Shiva Balakrishna) യുടെ വീട്ടിലാണ് റെയ്‌ഡ്‌ (Raid) നടത്തിയത്. 100 കോടി (100 Crore) വിലമതിക്കുന്ന വസ്തുവകകളാണ് അഴിമതി വിരുദ്ധ ബ്യൂറോ (Anti-Corruption Bureau) പിടിച്ചെടുത്തത്. നൂറിലേറെ ഐ ഫോണുകൾ, കിലോക്കണക്കിന് സ്വർണം, ലക്ഷക്കണക്കിന് പണം, 60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ, ഐപാഡുകൾ, ബാങ്ക് – ഭൂസ്വത്ത് രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഹൈദരാബാദ് മെട്രോപൊളിറ്റൻ അതോറിറ്റി പ്ലാനിംഗ് ഡയറക്ടർ (Hyderabad Metropolitan Authority Planning Director) ആയിരുന്നു ശിവ ബാലകൃഷ്ണ. റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് ഇദ്ദേഹത്തിന് പാരിതോഷികമായി കിട്ടിയതാണ് അനധികൃത സമ്പാദ്യമെന്ന് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പിടിച്ചെടുത്ത രേഖകളുടെയും വസ്തുക്കളുടെയും പരിശോധന തുടരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Related News

Related News

Leave a Comment