Friday, April 4, 2025

ചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത

Must read

- Advertisement -

ബെയ്‌ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് – കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.

വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ഈ മാസം രണ്ടാം തവണയാണ് ഡൽഹിയിലും എൻസിആർ മേഖലയിലും ഭൂചലനം അനുഭവപ്പെടുന്നത്. ജനുവരി 11ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.

See also  അയോധ്യ പ്രതിഷ്ഠാ ചടങ്ങ്: ക്ഷണം സോണിയക്ക് മാത്രം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article