Thursday, April 3, 2025

33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം കുറിച്ച് മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

Must read

- Advertisement -

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് (Former Prime Minister Manmohan Singh) ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മൻമോഹൻ സിംഗി(Manmohan Singh)ന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി (Sonia Gandhi) രാജ്യസഭയിലെത്തും. കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്ന വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം ഇതിലുള്‍പ്പെടും.

ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ (Information Technology Minister Rajeev Chandrasekhar) , വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ (Minister of State for External Affairs V Muraleedharan) , വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (Education Minister Dharmendra Pradhan), ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (Health Minister Mansukh Mandavya) , മൃഗസംരക്ഷണം- ഫിഷറീസ് മന്ത്രി പുർഷോത്തം രൂപാല (Animal Husbandry- Fisheries Minister Purshotham Rupala) , മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ (Narayan Rane, Minister of Micro, Small and Medium Industries) , ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ (Information Broadcasting Minister L Murugan) എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിൻ്റെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെയും കാലാവധി ഇന്ന് അവസാനിക്കും. അശ്വിനി വൈഷ്ണവ് ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

See also  എൻ്റെ ശ്വാസത്തില്‍ വരെ കൊല്ലമാണ് ; ഈ ശബ്‌ദം പാർലമെൻറിൽ മുഴക്കാൻ തന്നെ വിജയിപ്പിക്കണമെന്ന് മുകേഷ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article