Saturday, July 5, 2025

ബിജെപിയിൽ ചേരുമെന്ന വാർത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി മനീഷ് തിവാരിയുടെ ഓഫീസ്

Must read

- Advertisement -

മുതിർന്ന കോൺ​ഗ്രസ് (Congress) നേതാവ് മനീഷ് തിവാരി (Manish Tewari) ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ്. നിലവിൽ പഞ്ചാബിലെ അനന്ത്പൂർ സാഹിബിൽനിന്നുള്ള എംപിയായ തിവാരി ലുധിയാന ലോക്‌സഭാ മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി മൽസരിച്ചേക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്തകൾ തെറ്റാണെന്ന് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.

മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവർത്തനങ്ങൾ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിലുണ്ട്. മാത്രമല്ല, കഴിഞ്ഞദിവസം രാത്രി ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയതെന്നും ഓഫീസ് വിശദീകരിക്കുന്നു.

നവജ്യോത് സിങ് സിദ്ദുവും പാർ‌ട്ടി വിട്ടു ബിജെപിയിൽ ചേരുമെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് മനീഷ് തിവാരിയും കോൺ​ഗ്രസ് വിടുമെന്ന വാർത്തകൾ പുറത്തുവന്നത്.

See also  ഉത്തരവാദിത്വ സമയത്ത് കാണാനില്ല, വിമര്‍ശനവുമായി കോണ്‍ഗ്രസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article