Thursday, April 3, 2025

തമിഴ് നടിയുടെ കാറിടിച്ച് റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു…

Must read

- Advertisement -

ചെന്നൈ (Chennai) : നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് സെയ്ദാപെട്ടിൽ റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാർ കണ്ടെത്തിയത്.

തുടർന്ന്, ഡ്രൈവർ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോൾ രേഖ കാറിലുണ്ടായിരുന്നോ, കാറോടിച്ചത് പാണ്ടി തന്നെയാണോ എന്നിവ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എഴുത്തുകാരി കൂടിയായ രേഖ നായർ പാർഥിപൻ സംവിധാനം ചെയ്ത ‘ഇരവിൻ നിഴൽ’ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളിൽ അവതാരകയുമായിരുന്നു.

See also  സീരിയൽ നടി മദ്യലഹരിയിൽ ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article