Friday, April 4, 2025

മഹാരാഷ്ട്ര പോലീസ് മേധാവിയായി രശ്മി ശുക്ല

Must read

- Advertisement -

സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി

മഹാരാഷ്ട്രയിലെ പോലീസ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയെ നിയമിച്ചു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍. രശ്മി ശുക്ലയെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യാഴാഴ്ച പുറത്തിറിക്കി. എന്നാല്‍, രശ്മിയെ ഡിജിപിയായി നിയമിച്ചതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍ചോര്‍ത്തൽ കേസുകളില്‍ രശ്മി ശുക്ലയുടെ പേര്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു.

1988 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര പോലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥ കൂടിയാണവര്‍. ജിഡിപിയായി നിയമിക്കപ്പെടും മുമ്പ് അവര്‍ സശാസ്ത്ര സീമ ബാലിന്റെ(എസ്എസ്ബി) മേധാവിയായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. 2023 ഡിസംബര്‍ 31-ന് വിരമിച്ച രജനീഷ് സേഠിന് പകരമായി വിവേക് ഫാന്‍സാല്‍കറിനെയാണ് ഡിജിപിയുടെ അധിക ചുമതല കൂടി നല്‍കി നിയമിച്ചിരുന്നത്. മുംബൈ പോലീസ് കമ്മിഷണർ കൂടിയായ വിവേക് ഫാന്‍സാല്‍കറില്‍ നിന്നാണ് രശ്മി ഡിജിപി ചുമതലയേല്‍ക്കുക.

59-കാരിയായ രശ്മി പൂനെ പോലീസ് കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഏറെ പേരുകേട്ട ‘ബഡ്ഡി കോപ്പ്’ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമിട്ടത് രശ്മി ശുക്ലയാണ്. രശ്മിക്ക് ബിജെപി സര്‍ക്കാരുമായി അടുത്തബന്ധമുണ്ടെന്ന കാര്യം എംവിഎ 2019-ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കണ്ടെത്തിയിരുന്നു. 2020-ല്‍ ഇവരെ സ്റ്റേറ്റ് ഇന്റലിജന്‍സ് കമ്മീഷണര്‍ (എസ്‌ഐഡി) സ്ഥാനത്തു നിന്ന് സിവില്‍ ഡിഫന്‍സിലേക്ക് മാറ്റി. 2021 ഫെബ്രുവരിയില്‍ എഡിജി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ആയി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി. പിന്നീട് എസ്എസ്ബി മേധാവിയുടെ ചുമതല നല്‍കി.

See also  പണം നൽകാതെ പാഴ്സൽ വാങ്ങി, ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു: പൊലീസുകാരന് സസ്പെൻഷൻ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article