അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍……

Written by Web Desk1

Published on:

മുംബൈ (Mumbai) : അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ (Maharashtra Sarkkar). അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. ജീന്‍സ് ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്.

പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വരണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് 9 മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്. ഇത് പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്.

അതേസമയം അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരില്‍ ചിലരും ഈ നീക്കത്തെ വിമര്‍ശിച്ചു. അധ്യാപകര്‍ വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുണ്ടെന്നും. പൊതുവിടങ്ങളിലും സ്‌കൂളിലും ഇതില്‍ നിന്ന് വ്യതിചലിക്കാറില്ലെന്നും ഇവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ അവകാശമാണെന്നും അധ്യാപകര്‍ പറയുന്നു.

Related News

Related News

Leave a Comment