ബാല്യകാല സുഹൃത്തിനോട് കുഞ്ഞു ജനിച്ച ശേഷവും സ്നേഹം, ഭർത്താവ് വിവാഹം ചെയ്തു നൽകി…

Written by Web Desk1

Published on:

പാറ്റ്ന (Patna) : ബീഹാറിലെ ലഖിസാരായിലാണ് സംഭവം. ഭർത്താവ് അസാധാരണ സംഭവങ്ങൾക്കൊടുവിൽ ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്ത് നൽകി തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് ബാല്യകാലത്തെ പ്രണയ ബന്ധം തുടരാൻ താൽപര്യമുണ്ടെന്ന് മനസിലായതിന് പിന്നാലെയായിരുന്നു 26കാരന്റെ അസാധാരണ നടപടി. ഖുഷ്ബു കുമാരി എന്ന 22കാരിയും രാജേഷ് കുമാറെന്ന 26കാരനും 2021ലാണ് വിവാഹിതരാവുന്നത്. എന്നാൽ വിവാഹ ശേഷവും ബാല്യകാല സുഹൃത്തായ ചന്ദൻ കുമാറിനോടുള്ള ഇഷ്ടം യുവതി തുടർന്നിരുന്നു. ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ച ശേഷമാണ് യുവതി തന്റെ ഇഷ്ടം ഭർത്താവിനോട് തുറന്ന് പറയുന്നത്.

യുവതിയെ കാണാനായി ഒരു ദിവസം വീട്ടിലെത്തിയ സുഹൃത്തിന്റെ ഭർതൃവീട്ടുകാർ കയ്യോടെ പിടികൂടുകയും ചെയ്തു. വിവരമറിഞ്ഞ് വിഷമം തോന്നിയെങ്കിലും ഭാര്യ സന്തോഷമായിരിക്കാൻ കാമുകന്റെ ഒപ്പം വിവാഹം ചെയ്ത് അയയ്ക്കുകയാണ് 26കാരൻ ചെയ്തത്. ഇതിന് പിന്നാലെ ഖുഷ്ബുവിനെ ചന്ദനെന്ന 24കാരന് വിവാഹം ചെയ്ത് നൽകാനുള്ള തീരുമാനം ഭർത്താവ് സ്വീകരിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് ഭർത്താവ് തന്നെ മുൻകൈ എടുത്തായിരുന്നു യുവതിയുടെ വിവാഹം നടന്നത്.

ഭർത്താവിന്റെ സമ്മതത്തിന് നന്ദിയുണ്ടെന്നാണ് യുവതിയുടെ പ്രതികരണം. എന്നാൽ രണ്ട് വയസുള്ള മകനെ തനിക്കൊപ്പം തന്നെ നിർത്താനാണ് രാജേഷ് തീരുമാനിച്ചിരിക്കുന്നത്. അസാധാരണ വിവാഹം ഗ്രാമത്തിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

See also  പ്രത്യേക മുറി ഉപയോഗിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം തുടങ്ങി

Leave a Comment