Monday, May 19, 2025

”ഇനിമുതൽ കഴിക്കാം നീലപ്പഴം..”; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനൽ…

Must read

- Advertisement -

വാനില ഐസ്‌ക്രീമിന്റെ രുചിയുള്ള നീല ജാവ വാഴപ്പഴമാണ് (Blue java banana). ഞെട്ടേണ്ട! കേട്ടത് ശരിയാണ്. എന്നാൽ നീല ജാവ വാഴപ്പഴത്തെ കുറിച്ച് കൂടുതൽ അറിഞ്ഞോളൂ. നേന്ത്രപഴം, റോബസ്റ്റ തുടങ്ങി വിവിധ തരം വാഴപ്പഴങ്ങൾ വിപണിയിൽ സുലഭമാണ്. ഇനി ചെറുപഴത്തിന്റെ കാര്യം എടുത്താലോ.. ഞാലിപ്പൂവൻ, കദളിപ്പഴം തുടങ്ങി നീളുന്നു ലിസ്റ്റുകൾ. എന്നാൽ ഈ പഴങ്ങളൊന്നുമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഇന്തോനേഷ്യയിലാണ് ഈ വാഴ ധാരളമായി കാണുന്നത്. വാനിലയുടെ രുചിയാണ് ഇതിലെ പഴങ്ങൾക്കുള്ളത്. വാഴയുടെ നിറം നീലയല്ലെങ്കിലും ഇതിൽ ഉണ്ടാകുന്ന പഴത്തിന്റെ നിറം നീലയാണ്. ആദ്യം ഇളം നീലയും സിൽവർ നിറവും കലർന്ന് കാണപ്പെടുന്ന പഴങ്ങൾ പഴുത്ത് വരുമ്പോൾ പൂർണമായും നീലനിറമായി മാറുന്നു. ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും മറ്റ് വാഴപ്പഴങ്ങൾക്കൊപ്പം കിടപിടിക്കുന്നവയാണിവ.

നീല ജാവ വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം കൃത്യമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ ഊർജം ഉത്പാദിപ്പിക്കാൻ ഇവ സഹായിക്കുന്നു. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഇടയ്‌ക്കിടെ വിശപ്പ് വരുന്നത് ഒഴിവാക്കുന്നതിനും ഈ വാഴപ്പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യുന്നു.

See also  വിനോദസഞ്ചാരികളെ ഉന്നം വെച്ച് ഇന്തോനേഷ്യ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article