Saturday, August 16, 2025

കൊൽക്കത്ത ആർജികർ ബലാത്സംഗ കൊലപാതക കേസ്; സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

Must read

- Advertisement -

രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റകാരന്‍. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് സഞ്ജയ് റോയ്. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും.

കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി വന്നത്.

2024 കഴിഞ്ഞ വര്‍ഷം ഓ?ഗസ്റ്റ് ഒമ്പതിനാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സാക്ഷിപ്പട്ടികയില്‍ 128 പേരുണ്ട്. സംഭവത്തെ തുടര്‍ന്ന് ബംഗാളില്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു

See also  ഉത്തരാഖണ്ഡിലെ വിവാഹ നിയമങ്ങൾ മാറുന്നു; ഒരു വർഷം കഴിയാതെ വിവാഹമോചനം അനുവദിക്കില്ല.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article