ഇന്ത്യാ മുന്നണിയെ ഇനി ഖാര്‍ഗെ നയിക്കും ; തീരുമാനം ഇന്ന് ചേര്‍ന്ന യോഗത്തില്‍

Written by Web Desk1

Published on:

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണി ചെയര്‍മാനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ഇന്ത്യ മുന്നണി യോഗത്തിലാണ് തീരുമാനം. മമതയോടും അഖിലേഷ് യാദവിനോടും ചോദിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസില്‍നിന്നുതന്നെ ചെയര്‍പഴ്‌സന്‍ സ്ഥാനത്തേക്ക് ആള്‍ വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു

സീറ്റ് ധാരണ ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്താനും മുന്നണി ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കാനുമാണ് യോഗം ചേര്‍ന്നത്. മമത ബാനര്‍ജി വിട്ടുനിന്ന യോഗത്തില്‍, കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആംആദ്മി, ആര്‍ജെഡി, സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു

See also  പണം കായ്ക്കുന്ന മരം കണ്ടിട്ടുണ്ടോ?? വീഡിയോ വൈറല്‍…

Leave a Comment