കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന മാവോയിസ്റ്റ് നേതാക്കള്‍ സായുധ വിപ്ലവം ഉപേക്ഷിച്ച് നിയമത്തിന്റെ വഴിക്ക്. പ്രമുഖ മാവോയിസ്റ്റ് നേതാവ് നേതാവ് മുണ്ട്ഗാരു ലത ഉള്‍പ്പെടെയുള്ള എട്ട് പ്രധാന നേതാക്കളാണ് കര്‍ണാടകയില്‍ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിയായ ജിഷയും കീഴടങ്ങുന്നുണ്ട്. ചിക്മംഗളുരു കളക്ടര്‍ക്ക് മുന്‍പാകെ 12 മണിയോടെയാകും കീഴടങ്ങല്‍. പിന്നാലെ സായുധ പോരാട്ടം ഉപേക്ഷിക്കുന്നത് എന്തുകൊണ്ടെന്ന് പ്രസ്താവന ഇറക്കുമെന്നും മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് സ്വദേശിയാണ് കീഴങ്ങുന്ന മലയാളി മാവോയിസ്റ്റ് ജിഷ. 18 കേസുകളാണ് ജിഷക്കെതിരെയുള്ളത്.. കീഴടങ്ങുന്ന മറ്റുള്ളവരും നിരവധി കേസുകളില്‍ പ്രതികളാണ്. ലത മുണ്ട്ഗാരു – 85 കേസുകള്‍, സുന്ദരി കട്ടാരുലു – 71 കേസുകള്‍, വനജാക്ഷി -25 കേസുകള്‍, മാരെപ്പ അരോട്ടി 50 കേസുകള്‍, കെ വസന്ത് – 9 കേസുകള്‍ എന്നിങ്ങനെയാണ് മര്റുളഅളവര്‍ക്കെതിരായ കേസുകള്‍. ഇതോടെ കര്‍ണാടകയിലെ ഒളിവിലുള്ള പ്രമുഖ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നിലെത്തും എന്നാണ് പോലീസ് അവകാശപ്പെടുന്നത്. കര്‍ണാടകയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് വേട്ട സജീവമാക്കിയിരുന്നു. പിന്നാലെയാണ് കീഴടങ്ങല്‍.