ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ഡി.ജി.പി ഓംപ്രകാശിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഓംപ്രകാശിനെ കൊലപ്പെടുത്തിയ ഭാര്യ പല്ലവിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ മകന്‍ കാര്‍ത്തികാണ് ഇക്കാര്യം പറഞ്ഞത്. മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയക്ക് ചികിത്സയിലായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
കഴിഞ്ഞ 12 വര്‍ഷമായി ഡി.ജി.പിയുടെ ഭാര്യയായ പല്ലവി മനോരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് ആക്രമിക്കാന്‍ വരുന്നുവെന്നതും തോക്ക് ചൂണ്ടിയെന്നതുമെല്ലാം മാതാവിന്റെ വെറും തോന്നല്‍ മാത്രമാണെന്നും മകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം പല്ലവി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി തന്നെ ആക്രമിക്കാന്‍ ഓംപ്രകാശ് ശ്രമിച്ചു എന്നാണ്. തോക്കു ചൂണ്ടിയതു കൊണ്ട് ആത്മരക്ഷാര്‍്ഥം കറിക്കത്തി കൊണ്ട് കുത്തിയെന്നാണ് പല്ലവിയുടെ മൊഴി.