ഡെറാഡൂണ്‍ (Deradoon) : ഖീര്‍ ഗംഗാ നദിയിലെ മിന്നല്‍പ്രളയത്തിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉത്തരാഖണ്ഡിലെ പുരാതനമായ കല്‍പ് കേദാര്‍ ക്ഷേത്രം മൂടിപ്പോയി. (The ancient Kalp Kedar temple in Uttarakhand was buried under debris following a flash flood in the Kheer Ganga river.) മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ക്ഷേത്രം വര്‍ഷങ്ങളോളം മണ്ണുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ അഗ്രഭാഗം മാത്രമാണ് പുറത്ത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.
കേദാര്‍നാഥ് ക്ഷേത്രത്തിന്റേതിന് സമാനമാണ് കാതുരെ ശൈലിയില്‍ നിര്‍മ്മിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ . 1945-ല്‍ നടത്തിയ ഒരു ഖനനത്തിലൂടെയാണ് ക്ഷേത്രം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിരവധി അടി കുഴിച്ചപ്പോഴാണ്, കേദാര്‍നാഥ് ക്ഷേത്രത്തിന് സമാനമായ പുരാതന ശിവക്ഷേത്രം കണ്ടെത്തുന്നത്.
ക്ഷേത്രം ഭൂനിരപ്പിന് താഴെയായിരുന്നതിനാല്‍, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജകളും നടത്താന്‍ ഭക്തര്‍ക്ക് താഴേക്ക് ഇറങ്ങി പോകണമായിരുന്നു. ക്ഷേത്ര് ശ്രീകോവിലിലുള്ള ‘ശിവലിംഗ’ത്തില്‍ ഖീര്‍ ഗംഗ നദിയില്‍ നിന്നുള്ള വെള്ളം പതിക്കുമെന്നും, അതിനായി പ്രത്യേക പാതയുണ്ടെന്നുമാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നത്.
ക്ഷേത്രത്തിന് പുറത്ത് കല്ലില്‍ കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിലെന്ന പോലെ, കല്‍പ് കേദാര്‍ ശ്രീകോവിലിലെ ‘ശിവലിംഗം’ നന്ദിയുടെ പിന്‍ഭാഗത്തിന്റെ ആകൃതിയിലാണുള്ളത്.