Wednesday, May 21, 2025

ബ്ലാക്ക് ഔട്ട് വിവരങ്ങളടക്കം പാകിസ്ഥാന് കൈമാറി ‘ഐഎസ്‌ഐ ഏജന്റ് അലി ഹസനുമായി രഹസ്യ വാട്‌സ് ആപ്പ് ചാറ്റ്; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ചെയ്തത് ഗുരുതര കുറ്റങ്ങള്‍

Must read

- Advertisement -

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി തെളിവ് ലഭിച്ചു. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.
പാക് എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായി ജ്യോതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്‌ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്‌സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.

ജ്യോതി യുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായി കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നു. പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധ?മുണ്ടെന്ന് ജ്യോതി മല്‍?ഹോത്ര സമ്മതിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എനിക്ക് ഒരു ഖേദവുമില്ല, താന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല, ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് എക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

അതേസമയം, ജ്യോതി ഈ അടുത്ത് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്താന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നു. ‘ഈ യാത്രയ്ക്ക് പിന്നില്‍ ചാരസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ അവിടെ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ അവള്‍ കൈമാറുകയായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

See also  സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article