Friday, April 4, 2025

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ …

Must read

- Advertisement -

ലക്നൗ (Lucknow) : മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു മരിച്ചത്. മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക, ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് രസ്തോഗി.

ശനിയാഴ്ച രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തത്തിനെ തുടർന്നു മുറിയുടെ വാതിൽ തകർത്താണ് അകത്തു കയറിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്നു റാം മനോഹർ ലോഹ്യ ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു

See also  കുളത്തിൽ കുളിച്ച 4 പേർക്ക് കടുത്ത പനി, ഒരാൾക്ക് മസ്‌തിഷ്‌കജ്വരം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article