നെസ്ലെ കുഞ്ഞുങ്ങള്‍ക്കായി പുറത്തിറക്കുന്ന ബേബി ഫുഡില്‍ അമിത അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകള്‍ പരാതികളുമായി രംഗത്തത്തിയിരിക്കുന്നു.
നെസ്ലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലാണ് പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. എന്നാല്‍ യൂറോപ്പില്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളെപ്പറ്റി ഈ പരാതിയുയര്‍ന്നിട്ടില്ല.
കേരളത്തിലടക്കം നെസ്‌ലെയുടെ സെറിലാക് വളരെയധികം ആളുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത്.സെറിലാക്കില്‍ അമിത അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി കണ്ടെത്തി.കുട്ടികളുടെ ഭക്ഷണത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കണ്ടെത്തല്‍. സെറെലാക്കിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, തങ്ങളുടെ ബേബി ഫുഡില്‍ പഞ്ചസാരയുടെ അളവ് 30% വരെ കുറച്ചിട്ടുണ്ടെന്ന് നെസ്ലെ ഇന്ത്യയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. പഞ്ചസാരയും തേനും ആണ് ഈ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പറയുന്നു. ശക്തമായ വിപണിമൂല്യമുണ്ടായിരുന്ന കമ്പനിക്ക് റിപ്പോര്‍ട്ട് സാരമായി ബാധിച്ചിട്ടുണ്ട്.